ഖത്തറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ഖത്തർ: ഖത്തറിലെ ലുസൈൽ ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ലുസൈലിലെ ക്രസന്റ് ടവറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Advertisment

മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ച് തീ അണച്ചതായും സിവില്‍ ഡിഫന്‍സ് കൂട്ടിച്ചേര്‍ത്തു. തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ പുക വ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

Advertisment