കിങ്സ്റ്റണ്‍: ശല്യപ്പെടുത്തിയ മൃഗശാലാജീവനക്കാരന്റെ വിരല്‍കടിച്ചു പറിച്ച് സിംഹം. ജമൈക്കയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സന്ദർശകർക്ക് മുന്നിൽ വച്ച് ഗ്രില്ലിനിടയിലൂടെ കൂട്ടിലുള്ള സിംഹത്തിന്റെ വായിൽ വിരലിട്ടു കളിക്കുകയും രോമം പിടിച്ചു പറിക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. പ്രകോപിതനായ സിംഹം, അയാളുടെ വിരല്‍ വായില്‍കുടുങ്ങിയതോടെ കടിച്ചു പറിക്കുകയായിരുന്നു.
Never seen such stupidity before in my life. pic.twitter.com/g95iFFgHkP
— Mo-Mo💙 (@Morris_Monye) May 22, 2022
തന്റെ മോതിരവിരൽ പൂർണ്ണമായും അയാൾക്ക് നഷ്ടപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജമൈക്ക സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് മാനേജിംഗ് ഡയറക്ടർ പമേല ലോസൺ പറഞ്ഞു.
സംഗതി തമാശയാണെന്നാണ് കരുതിയതെന്നും അതിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും സന്ദര്‍ശകരില്‍ ഒരാള്‍ ജമൈക്ക ഒബ്സെര്‍വറിനോടു പറഞ്ഞു.