ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/4wsKpE13Rtk3Dk1pBE29.jpg)
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം 2 പേർ മരിച്ചു. അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകർന്ന് മലയാളികൾ ഉൾപ്പെടെ 120 പേർക്കു പരുക്കേറ്റു.
Advertisment
ഇതിൽ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരിൽ ചിലരുടെ നില ഗുരുതരമാണ്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നു നടത്തിയിരുന്ന ഫുഡ് കെയർ റസ്റ്ററന്റ് പൂർണമായും തകർന്നു. സംഭവസമയത്ത് 8 ജീവനക്കാർ റസ്റ്ററന്റിലുണ്ടായിരുന്നതായി ബഷീർ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us