യുദ്ധം ആരംഭിച്ചതിന് പിന്നാലെ പുടിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി യുക്രൈനിന്റെ വെളിപ്പെടുത്തല്‍; ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി; സ്ഥിരീകരിക്കാതെ റഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: ഫെബ്രുവരി 24ലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈന്‍ സൈന്യം ശ്രമിച്ചതായി വെളിപ്പെടുത്തൽ. കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിലാണ് പുതിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് 'യുക്രൈന്‍സ്‌ക പ്രവ്ദ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് പറഞ്ഞു.

Advertisment

എന്നാല്‍ ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. പുടിന് പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് യുക്രൈന്‍ സൈന്യത്തിന്റെ വധശ്രമത്തെ പുട്ടിൻ അതിജീവിച്ചുവെന്ന വെളിപ്പെടുത്തലും വരുന്നത്.

Advertisment