/sathyam/media/post_attachments/fBHTRVOniWkwk2nkfi8r.jpg)
1989 ജെഎ എന്ന് പേരിട്ടിരിക്കുന്ന വലിയ ഛിന്നഗ്രഹം നാളെ ഭൂമിക് സമീപത്തുകൂടി കടന്നുപോകുമെന്ന് നാസ. ഏകദേശം 2 കിലോമീറ്റർ വീതിയോ ബുർജ് ഖലീഫയുടെ ഇരട്ടി വലിപ്പമോ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 40,24,182 കിലോമീറ്റർ അടുത്തായാണ് കടന്നുപോകുക.
മണിക്കൂറിൽ 47,232 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഇത് അപകടസാധ്യതയുള്ള ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും, ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 7.56ഓടെ ഛിന്നഗ്രഹത്തെ കാണാനാകുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. ഇതിന്‍റെ യൂട്യൂബ് ലൈവ് സ്ട്രീംമിഗ് ലഭിക്കും.