/sathyam/media/post_attachments/htQegq3jJ52raHUOpTZm.jpg)
ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സൂപ്പർ സൈക്ലോണുകൾ ഇന്ത്യയിൽ ഭാവിയിൽ കൂടുതൽ വിനാശകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന പഠനവുമായി ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ക്ലൈമറ്റ് റിസൈലൻലസ് ആൻഡ് സസ്റ്റൈനബിലിറ്റി എന്ന ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഫാന്‍ സൂപ്പര്‍ സൈക്ലോണുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.
സൂപ്പർ സൈക്ലോണുകൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നതും ബാധിക്കുന്നതുമായ ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലൊന്നാണ് ദക്ഷിണേഷ്യ. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ നിലവിലെ നിരക്കിൽ തുടർന്നാൽ, കൂടുതല്‍ ജനങ്ങള്‍ വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നും ഗവേഷകര്‍ കണ്ടെത്തി.
ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ വേണമെന്നും പഠനത്തിന്റെ പ്രധാന ഗവേഷകനും ബ്രിസ്റ്റോൾ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറമായ ഡാൻ മിച്ചൽ പറഞ്ഞു.