ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക - ചിക്കാഗോ ചാപ്റ്റർ, 2022 - 2023 വർഷത്തെ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 3 വെള്ളിയാഴ്ച കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിക്കും

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2022 - 2023 വർഷത്തേക്കുള്ള കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം കേരളാ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നിർവ്വഹിക്കും. ജൂൺ 3 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തപ്പെടുന്നത്.

ഐപിസിഎന്‍എ ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ശിവൻ മുഹമ്മയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.ബി. രാജേഷിനോടൊപ്പം, കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ പി.ആർ. സുനിൽ, ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി രാജു പള്ളത്ത്, നാഷണൽ ട്രെഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നാഷണൽ വൈസ് പ്രസിഡണ്ട് ബിജു സഖറിയാ എന്നിവരും പങ്കെടുക്കും.

മത-രാഷ്ട്രീയ-സംഘടനാ വ്യത്യാസങ്ങൾക്ക് അതീതമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, അമേരിക്കയിലെ മലയാളി സമൂഹത്തോട് ചേർന്ന് പ്രവർത്തിച്ചുകൊണ്ട് രണ്ടു പതിറ്റാണ്ടോളമായി നോർത്ത് അമേരിക്കയിൽ തുടരുന്ന തങ്ങളുടെ നിഷ്പക്ഷമായ സാന്നിധ്യം തുടർന്നുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു.

അതിന് ശക്തിയും പിന്തുണയും നൽകി അനുഗ്രഹിക്കുവാനും ഈ പ്രവർത്തനോദ്ഘാടനത്തിൽ പങ്കെടുത്ത് സഹകരിക്കുവാനും ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളോടും സംഘടനാ ഭാരവാഹികളോടും അഭ്യർത്ഥിക്കുന്നതായി, ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ശിവൻ മുഹമ്മ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -

ശിവൻ മുഹമ്മ: (630) 363-0436
പ്രസന്നൻ പിള്ള : (630) 935-2990
അനിൽ മറ്റത്തിക്കുന്നേൽ : (773) 280-3632
വർഗീസ് പാലമലയിൽ : (224) 659-0911

Advertisment