കേരള കോൺഗ്രസ്‌ എം സംസ്കാരവേദി പരിസ്ഥിതി ദിനത്തിൽ അയർലണ്ടിൽ വൃക്ഷ തൈകൾ നട്ടു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഡബ്ലിൻ: കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ ആഹ്വാനപ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ അയർലണ്ടിലെ ലൂക്കനിൽ വൃക്ഷതൈകൾ നട്ടു.

കോഴിക്കോട്, താമരശ്ശേരിയിൽ നിന്നും അയർലണ്ട് സന്ദർശനത്തിനെത്തിയ ജോർജ് മാഷ് മുതിരക്കാല ജാപ്പനീസ് മേപ്പിൾ വൃക്ഷ തൈ നട്ട് ഉത്ഘാടനം നിർവഹിച്ചു. സംസ്കാരവേദിയുടെ പ്രവർത്തനങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

publive-image

അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, വൈസ് പ്രഡിഡന്റ് സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.

Advertisment