/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
മനാമ:കലയെ നെഞ്ചിലേറ്റിയ മുസ്ലിം ലീഗ് നേതാവ് എസ്.വി അബ്ദുല്ലയുടെ സ്മരണർത്ഥം ബഹ്‌റൈൻ കെഎംസിസി വടകര, കൊയിലാണ്ടി മണ്ഡലങ്ങൾ സംയുക്തമായി നടത്തിയ പ്രോഗ്രാം വളരെയേറെ ശ്രദ്ധേയമായി.
ബഹ്‌റൈൻ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന പ്രോഗ്രാമിൽ താജുദ്ധീൻ വടകര, ആശിർ വടകര എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. താജുദ്ധീൻ വടകരയും, ആശിർ വടകരയും നേതൃത്വം കൊടുത്ത സംഗീത വിരുന്നു ആസ്വാദകർക്കു വേറിട്ടൊരു അനുഭവമായി.
വടകര മണ്ഡലം പ്രസിഡന്റ് അഷ്‌കർ വടകര അധ്യക്ഷനായ പ്രോഗ്രാം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്
ജെ.പി.കെ തിക്കോടി സ്വാഗതമാശംസിച്ചു .
കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ സാഹിബ് എസ്.വി അബ്ദുള്ളയുടെ കലാ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തെ പറ്റി സംസാരിച്ചു. കുട്ടൂസ മുണ്ടേരി, അസൈനാർ കളത്തിങ്കൽ, ശംസുദ്ധീൻ വെള്ളി കുളങ്ങര, ഓ.കെ കാസിം, ഫൈസൽ കോട്ടപ്പള്ളി എന്നിവർ ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു.
അൻവർ വടകര, ഷമീർ എം.എ, ഷഹീർ മഹമൂദ്, ഹുസൈന് വടകര, ഫൈസല് ഇയ്യഞ്ചേരി, രഫി പയ്യോളി, നവസ് വടകര എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് കൊയിലാണ്ടി മണ്ഡലം ജനറൽ സിക്രട്ടറി ഫൈസൽ കൊയിലാണ്ടി നന്ദി പറഞ്ഞു.