ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/s56vvImR9f8ZvTkeZ3rx.jpg)
മേരിലാന്‍ഡ്: യുഎസിലെ മേരിലാന്‍ഡില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ നാല്‍ഗോണ്ട സ്വദേശിയായ സായി ചരണ്‍ നക്ക (25) ആണ് മരിച്ചത്.
Advertisment
സുഹൃത്തിനെ വിമാനത്താവളത്തിലാക്കി മടങ്ങും വഴിയാണ് വെടിയേറ്റത്. വാഹനത്തിനുള്ളില്‍ വെടിയേറ്റ് കാണപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷമായി ബാല്‍ട്ടിമോര്‍ സിറ്റിയിലെ ഒരു കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് യുവാവ്. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. കൊലപാതക കാരണവും പൊലീസ് അന്വേഷിച്ച് വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us