Advertisment

വിവാഹം കഴിക്കും മുമ്പ് ലൈംഗീക ബന്ധം വേണ്ടെന്ന് യുവാക്കളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ! വിവാഹം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗം. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്നും ഫ്രാൻസിസ് മാർപാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വത്തിക്കാൻ സിറ്റി: വിവാഹപൂർവ ലൈംഗീക ബന്ധത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ. യുവതി യുവാക്കൾ വിവാഹം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും പാപ്പാ പറഞ്ഞു.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർധിപ്പിക്കാനും ദൈവാനുഗ്രഹം സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാ‍ർപ്പാപ്പ പറഞ്ഞു.

ദമ്പതികൾ ലൈംഗിക പിരിമുറുക്കവും സമ്മർദ്ദമോ കാരണം തങ്ങളുടെ ബന്ധം വേർപിരിയുന്ന കാലമാണിതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നേരത്തെ സ്വന്തം മക്കളേക്കാൾ വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ 'സ്വാർത്ഥരാണ്' എന്ന് പാപ്പാ പറഞ്ഞിരുന്നു.

കുട്ടികൾക്കായി വളർത്തുമൃഗങ്ങളെ പകരം വയ്ക്കുന്നത് 'നമ്മുടെ മാനവികതയെ ഇല്ലാതാക്കുന്നു' എന്നും മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടികളുണ്ടാകാൻ സാധ്യതയുള്ള മാതാപിതാക്കളോട് 'ഭയപ്പെടേണ്ടതില്ല' എന്നും മാർപ്പാപ്പ പറഞ്ഞിരുന്നു.

ഒരു കുട്ടി ഉണ്ടാകുന്നത് എല്ലായ്പ്പോഴും അപകടമാണ്. എന്നാൽ ഒരു കുട്ടി ഉണ്ടാകാത്തതിൽ കൂടുതൽ അപകടസാധ്യതയുണ്ടെന്നും മാർപ്പാപ്പ പറഞ്ഞിരുന്നു.

Advertisment