New Update
Advertisment
ജീവിതച്ചെലവ് കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കാന്‍ യുവതിയുടെ നീക്കം. മൂന്ന് കുട്ടികളുടെ അമ്മയായ യുകെ സ്വദേശിനി ലോറ യങ്ങാണ് ഭര്‍ത്താവ് ജെയിംസിനെ വാടകയ്ക്ക് നല്‍കാന്‍ ശ്രമിക്കുന്നത്.
'ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്' എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് മുഖേനയാണ് ഇവര്‍ ഈ വിചിത്ര ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഭര്‍ത്താവ് എന്തു പണിയും ചെയ്യുമെന്ന് ഇവര്‍ പറയുന്നു. വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.