അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് താഴെ

New Update

അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. ആഗോളതലത്തില്‍ മാന്ദ്യമുണ്ടായാല്‍ ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചിരിക്കുന്ന ത്.വരുംദിവസങ്ങളില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.

Advertisment

അമേരിക്കയെ മാന്ദ്യം പിടികൂടിയാല്‍ ക്രൂഡ് ഓയില്‍ വില 75 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്‌ന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

publive-image

ബ്രന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയാകട്ടെ 97 ഡോളര്‍ നിലവാരത്തിലുമെത്തി. ഏപ്രിലിനുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്.

Advertisment