ഋഷി സുനക്ക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്! ചരിത്രമെഴുതുമോ ഈ ഇന്ത്യന്‍ വംശജന്‍ ?

New Update

publive-image

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക്ക് ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ധനമന്ത്രിയായിരുന്നു ഋഷി സുനക്കാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത്. ബോറിസ് ജോൺസന്റെ പിൻ​ഗാമിയായി ഋഷി സുനക്കിനാണ് കൂടുതൽ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനക്ക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആര്‍. നാരായണ മൂർത്തിയുടെ മരുമകനായ ഋഷി സുനക്കിന്റെ കുടുംബം പഞ്ചാബിൽനിന്ന് കുടിയേറിയവരാണ്.

ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ ഇദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി.

പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി അറിയിച്ചാണ് ഋഷി സുനക്ക് മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നാലെ പത്തോളം മന്ത്രിമാർ രാജിവെച്ചതോടെ സർക്കാർ പ്രതിസന്ധിയിലാകുകയും ബോറിസ് ജോൺസണ് രാജിവെക്കേണ്ടി വരുകയും ചെയ്തു.

Advertisment