New Update
/sathyam/media/post_attachments/FousdSm3tpEQbWOh6Tse.jpg)
ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ നാലാം റൗണ്ട് വോട്ടിങ്ങിലും ഇന്ത്യൻ വംശജനായ ഋഷി സുനക് മുന്നില്‍. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനക് നേടിയത്.
Advertisment
ബോറിസ് ജോൺസന്റെ പിൻഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തെത്താൻ ഋഷി സുനകിന് ഇതോടെ സാധ്യതയേറി. മൂന്നാം റൗണ്ടിനേക്കാള്‍ മൂന്ന് അധിക വോട്ടുകളാണ് നാലാം ഘട്ടത്തില്‍ അദ്ദേഹം നേടിയത്. മുന്‍ വാണിജ്യമന്ത്രിയായ പെന്നി മോര്‍ഡന്റിന് 92 വോട്ടുകള്‍ ലഭിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടുകളാണുള്ളത്.
കെമി ബാഡെനോക് മത്സരത്തിൽനിന്ന് പുറത്തായി. കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ മൂന്നിലൊന്ന് വോട്ടാണ് ജയിക്കാൻ ആവശ്യം. ബുധനാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us