ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഋഷി സുനക്കിന്റെ തൊട്ടടുത്ത്! മത്സരരംഗത്ത് ഇനി രണ്ടു പേർ മാത്രം! അവസാന റൗണ്ടില്‍ എതിരാളി ലിസ് ട്രസ്സ്

New Update

publive-image

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള ഫൈനൽ പോരാട്ടം ഇന്ത്യൻ വംശജൻ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിൽ. ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

Advertisment

വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി. നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗണ്‍ട് അഞ്ചാം റൗണ്ടില്‍ 105 വോട്ടുകളുമായി പുറത്തായി. എംപിമാർക്കിടയിലെ അവസാന വോട്ടെടുപ്പാണ് ഇന്ന് നടന്നത്. മത്സരരംഗത്ത് ഇനി ഋഷി സുനകും ലിസ് ട്രസും മാത്രമാണുള്ളത്.

റിഷി സുനക് ജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ ആകും അദ്ദേഹം. ട്രസ്സ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവര്‍. സെപ്തംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

Advertisment