Advertisment

ചെസ്സ് മത്സരത്തിനിടയില്‍ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മോസ്‌കോ; ചെസ്സ് മത്സരത്തിനിടയില്‍ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്. റഷ്യയില്‍ വെച്ച് നടന്ന മോസ്‌കോ ചെസ്സ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടയിലാണ് സംഭവം. റോബോട്ടിന്റെ നീക്കം പൂർത്തിയാകും മുൻപ് കുട്ടി കരു നീക്കാൻ തുനിഞ്ഞതാണ് പ്രശ്നമായതെന്ന് റഷ്യൻ ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ വിശദീകരിച്ചു. ജൂലൈ 19ന് നടന്ന സംഭവത്തിന്റെ വിഡിയോ മൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിക്കുന്നത്. റോബോട്ടിന്റെ നീക്കം പൂര്‍ത്തിയാവുന്നതിനിടയില്‍ കുട്ടി ചെസ്സ് ബോര്‍ഡില്‍ വെളള കരുക്കള്‍ നീക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയുടെ കൈവിരലുകള്‍ക്കു മുകളില്‍ റോബോട്ടിന്റെ കൈ പതിക്കുന്നത്. ചുറ്റുമുളളവര്‍ പെട്ടെന്ന് തന്നെ കുട്ടിയുടെ അടുത്തെത്തി കൈ വിരലുകള്‍ സ്വതന്ത്രമാക്കി. പരിക്ക് സാരമുളളതല്ല.

Advertisment