Advertisment

ചൈനയുടെ ഭീഷണിക്ക് പുല്ലുവില! നാന്‍സി പെലോസിക്ക് പിന്നാലെ വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യുഎസ് സംഘം; ചൈനയുടെ പ്രതികരണം ഉറ്റുനോക്കി ലോകം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

തായ്പെയ്: ചൈനയുടെ ഭീഷണി വകവയ്ക്കാതെ സ്പീക്കര്‍ നാന്‍സി പോലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ സംഘം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കന്‍ സംഘം എത്തിയത്. യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങളാണ് തായ്‌വാനിലെത്തിയത്.

നാൻസി പെലോസിയുടെ സന്ദർശനത്തിന് 12 ദിവസങ്ങൾക്കുശേഷമാണ് പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. തായ്‌‌വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായി കടലിലും ആകാശത്തുമായി സൈനിക അഭ്യാസങ്ങളും ചൈന നടത്തി.

യുഎസ് സംഘം വീണ്ടും തായ്‌വാനിലെത്തിയ സാഹചര്യത്തില്‍ ചൈനയുടെ പ്രതിരണം ഉറ്റുനോക്കുകയാണ് ലോകം. മാസചൂസറ്റ്‌സ് സെനറ്റര്‍ എഡ് മാര്‍ക്കേയുടെ നേതൃത്തിലുള്ള അഞ്ചംഗ അമേരിക്കന്‍ സംഘം തായ്‌വാന്‍ പ്രസിഡന്റ് സയ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തും.

യുഎസ് – തായ്‌വാൻ ബന്ധത്തെക്കുറിച്ചും പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയവയെക്കുറിച്ചും പാർലമെന്റ് അംഗങ്ങൾ തായ്‌വാനിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

Advertisment