സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ച് 'പാര്‍ട്ടി' നടത്തി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍; അനുചിതമെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ! പുതിയ വിവാദം-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഹെല്‍സിങ്കി: സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ച് 'പാര്‍ട്ടി'യില്‍ പങ്കെടുക്കുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിനിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്നാല്‍ ഈ വീഡിയോ കൂടുതലായും വിമര്‍ശിക്കപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രവര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Advertisment

എന്നാല്‍ ഇതാദ്യമായല്ല, സന്ന മരിന്‍ ഇത്തരത്തിലുള്ള വിവാദങ്ങളുടെ ഭാഗമാകുന്നത്. നേരത്തെയും നിരവധി മ്യൂസിക് ഫെസ്റ്റിവലുകളിലും, പാര്‍ട്ടികളിലും പങ്കെടുത്തതിനെ തുടര്‍ന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഭരിക്കുന്നതിനെക്കാളും അടിച്ചുപൊളിക്കാനാണ് സന്ന മരിന്‍ ഇഷ്ടപ്പെടുന്നതെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം.

Advertisment