റോം: ആഡംബരക്കപ്പൽ മെഡിറ്റേറിയൻ കടലിൽ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങൾ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടു. ഗല്ലിപോളിയിൽനിന്നു മിലാസോയിലേക്കു പോകുന്നതിനിടെയാണു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Nei giorni scorsi, la #GuardiaCostiera di #Crotone ha coordinato operazioni di salvataggio di passeggeri ed equipaggio di uno yacht di 40m, affondato a 9 miglia al largo di #CatanzaroMarina.
— Guardia Costiera (@guardiacostiera) August 22, 2022
Avviata inchiesta amministrativa per individuarne le cause. #SAR#AlServizioDegliAltripic.twitter.com/kezuiivqsM
അപകടകാരണം വ്യക്തമല്ല. കാലാവസ്ഥയും കടലിലെ സാഹചര്യവും പ്രതികൂലമായതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക സൂചന. അഞ്ച് ജീവനക്കാരും, നാല് യാത്രക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെയെല്ലാം കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.