വിമാനം തട്ടിയെടുത്ത് യുവാവിന്റെ പറക്കല്‍, ഇടിച്ചിറക്കുമെന്ന് ഭീഷണി, പരിഭ്രാന്തി! ഒടുവില്‍ 21കാരന്‍ കസ്റ്റഡിയില്‍-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

വാഷിങ്ടണ്‍: വിമാനം തട്ടിയെടുത്ത് പരിഭ്രാന്തി സൃഷ്ടിച്ച 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുഎസിലെ മിസിസിപ്പിയിലെ ടുപ്പെലോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിലേക്ക് വിമാനം ഇടിച്ചിറക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇത് പരിഭ്രാന്തി സൃഷ്ടിച്ചു.

Advertisment

തുടര്‍ന്ന് പ്രദേശവാസികളോട് വേഗം സ്ഥലം ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്ധനം തീര്‍ന്നതോടെ യുവാവ് വിമാനം ലാന്‍ഡ് ചെയ്യവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അപകടമൊന്നും ഉണ്ടായിട്ടില്ല.

ടുപേളോ വിമാനത്താവളത്തിൽനിന്നാണ് വിമാനം തട്ടിയെടുത്തതാണെന്നാണ് വിവരം. ഒൻപത് സീറ്റും രണ്ടു എൻജിനുകളുമുള്ള ബീച്ച്ക്രാഫ്റ്റ് കിങ് എയർ 90 എന്ന വിമാനമാണ് ഇയാള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment