ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിന് തോൽപ്പിച്ചാണ് ലിസ് ട്രസിന്റെ മുന്നേറ്റം. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനായിരുന്നു ലിസ് ട്രസ് റിഷി സുനകിനെ തോൽപ്പിച്ചത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്.
പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക.