പി.പി ചെറിയാൻ പിഎംഎഫ് ഡയറക്ടർ ബോര്‍ഡിലേക്ക്, ഷാജി രാമപുരം മീഡിയ കോർഡിനേറ്റർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഡാളസ്:നോർക്കായുടെ അംഗീകാരമുള്ള പ്രവാസി മലയാളികളുടെ ഏക ആഗോള സംഘടനയായ, 56 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ഡോ. ജോസ് കാനാട്ട് ചെയർമാനായുള്ള ഒൻപൻപതംഗ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒഴിവുവന്ന സ്‌ഥാനത്തേക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ മീഡിയ കോർഡിനേറ്ററും അമേരിക്കയിലെ മുതിർന്ന് മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാനെ തിരഞ്ഞെടുത്തു.

ഗ്ലോബൽ മീഡിയ കോർഡിനേറ്ററായി അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ
ഷാജി രാമപുരം (ഡാളസ്) തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയുടെ അമേരിക്കൻ റീജിയൻ പ്രസിഡന്റായി പ്രൊഫ്. ജോയ് പല്ലാട്ടുമഠം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത 2 വർഷത്തേക്കാന് ഭാരവാഹികളുടെ കാലാവധി.

publive-image

പുതിയ ഗ്ലോബൽ ഭാരവാഹികൾ: ഗ്ലോബൽ പ്രസിഡണ്ട് - സലിം. എം.പി (ഖത്തർ), ഗ്ലോബൽ ജനറൽ സെക്രട്ടറി - സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ), ട്രഷറർ - സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാർ - അഡ്വ. പ്രേമ മേനോൻ (മുംബൈ), ജോസഫ് പോൾ (ഇറ്റലി), ജോ.സെക്രട്ടറിമാർ - ഫിലോമിന നിലവൂർ (ഓസ്ട്രിയ), ബെന്നി തെങ്ങുംപള്ളി (ഇറ്റലി), മീഡിയ കോർഡിനേറ്റർ - ഷാജി രാമപുരം (യുഎസ്എ), ഓർഗനൈസർ - വർഗീസ് ജോൺ (യുകെ), ചാരിറ്റി കോർഡിനേറ്റർ - ഷേർലി സൂസൻ സക്കറിയ ഇവരെ കൂടാതെ പുതിയ ഗ്ലോബൽ ഡയറക്ടർ ബോർഡും നിലവിൽ വന്നു.

ഡയറക്ടർ ബോർഡ് മെമ്പർമാർ :ഡോ.ജോസ് കാനാട്ട് ചെയർമാൻ, ജോർജ് പടികകുടി, സാബു ചെറിയാൻ, എം പീ സലീം, വര്ഗീസ് ജോൺ, പി.പി. ചെറിയാൻ ( യുഎസ്എ),ബിജു കെ തോമസ്സ്,

Advertisment