ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ബെയ്ജിംഗ്: മധ്യ ചൈനയിലെ ചാങ്ഷ നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ചൈന ടെലികോമിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 42 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി നിലകള്‍ കത്തിനശിച്ചു.
This afternoon, the building of China Telecom building in Changsha长沙caught fire, no casualties reported yet, stay safe everyone! 🙏 pic.twitter.com/QNnezk2Mxk
— China in Pictures (@tongbingxue) September 16, 2022
തീപിടിത്തമുണ്ടായതോടെ നിരവധി ആളുകള്‍ ഓടിരക്ഷപ്പെട്ടു. ഉടന്‍ തന്നെ അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.