യുക്രൈനില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, വിവരങ്ങൾ എംബസിയെ അറിയിക്കണം! യുക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്; യുക്രൈനില്‍ സംഘർഷം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യ

New Update

publive-image

ന്യൂഡൽഹി: യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. അനാവശ്യമായ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യമായി അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Advertisment

യുക്രൈനിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. യുക്രൈനിലുള്ള ഇന്ത്യക്കാര്‍ പൂര്‍‌ണവിവരങ്ങള്‍ അറിയിക്കണം. യുക്രൈന്‍ സർക്കാരും പ്രാദേശിക അധികൃതരും പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദേശിച്ചു.

അതേസമയം, യുക്രൈനില്‍ സംഘര്‍ഷം വര്‍ധിക്കുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Advertisment