മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

New Update

publive-image

മോസ്‌കോ: ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃ കമ്പനിയായ റഷ്യ 'തീവ്രവാദ' ഗ്രൂപ്പുകളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാർച്ച് മുതൽ റഷ്യയിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അപ്രാപ്യമാണ്.

Advertisment

മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തീവ്രവാദ പ്രവർത്തനം നടത്തുന്നുവെന്നാണ് റഷ്യയുടെ ആരോപണം. റഷ്യക്കാർക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യാൻ ഉക്രെയ്‌നിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നുവെന്നായിരുന്നു ആരോപണം.

മെറ്റയുടെ അഭിഭാഷകൻ ആരോപണങ്ങൾ നിരസിക്കുകയും സംഘടന ഒരിക്കലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും മോസ്‌കോ കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി 24 ന് റഷ്യൻ സൈന്യം ഉക്രെയ്നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതുമുതൽ, ക്രെംലിൻ സോഷ്യൽ മീഡിയയിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. റഷ്യക്കാർക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ സോഷ്യൽ മീഡിയ ഭീമന്മാരെ നിരോധിച്ചു.

റഷ്യയും ഉക്രേനിയൻ സൈന്യവും തമ്മിലുള്ള പോരാട്ടം സമാധാനത്തിന്റെ സൂചനകളില്ലാതെ ഒമ്പതാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. മധ്യ ഉക്രെയ്‌ൻ മേഖലയായ ഡിനിപ്രോപെട്രോവ്‌സ്കിൽ ചൊവ്വാഴ്ച റഷ്യ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

Advertisment