‘മോശം ഉദ്ദേശ്യത്തോടെയല്ലെങ്കിലും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്, എന്നെ തിരഞ്ഞെടുത്തത് അതു തിരുത്താൻ വേണ്ടിയാണ്, വെല്ലുവിളികളെ അനുകമ്പയോടെ നേരിടും’! ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത് ഋഷി സുനക്

New Update

publive-image

ലണ്ടന്‍: ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. കൊട്ടാരത്തിന്റെ 1844ാം മുറിയിൽ വച്ചായിരുന്നു ചടങ്ങ്. ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തിയ പുതിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Advertisment

ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്.

‘‘മോശം ഉദ്ദേശ്യത്തോടെയല്ലെങ്കിലും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നെ തിരഞ്ഞെടുത്തത് അതു തിരുത്താൻ വേണ്ടിയാണ്. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ വരും. വെല്ലുവിളികളെ അനുകമ്പയോടെ നേരിടും. രാജ്യത്തെ ഏകീകരിക്കും’’ – സുനക് പറഞ്ഞു.

Advertisment