കണ്‍സര്‍വേറ്റീവുകളായിരിക്കും ആദ്യത്തെ ബ്രിട്ടീഷ്-ഇന്ത്യന്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന്‌ പത്തുകൊല്ലം മുന്‍പ് ഞാന്‍ പ്രവചിച്ചിരുന്നു, ഇന്ന് അത് സത്യമായിരിക്കുന്നു! ഋഷി സുനകിനെ പ്രശംസിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

New Update

publive-image

Advertisment

ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പ്രശംസിച്ച് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒരു ബ്രിട്ടീഷ്-ഇന്ത്യന്‍ എത്തുന്നുണ്ടെങ്കില്‍ അത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ ആകുമെന്ന് താന്‍ പത്തുകൊല്ലം മുമ്പ് പ്രവചിച്ചിരുന്നതായി കാമറൂണ്‍ പറഞ്ഞു.

"വെല്ലുവിളിയുടെ കാലത്ത് നമ്മളെ നയിക്കാനായി പ്രധാനമന്ത്രിപദത്തിലെത്തിയ ഋഷി സുനകിന് വലിയ അഭിനന്ദനങ്ങള്‍. കണ്‍സര്‍വേറ്റീവുകളായിരിക്കും ആദ്യത്തെ ബ്രിട്ടീഷ്-ഇന്ത്യന്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന്‌ പത്തുകൊല്ലം മുന്‍പ് ഞാന്‍ പ്രവചിച്ചിരുന്നു. ഇന്ന് അത് സത്യമായിരിക്കുന്നു. ഋഷിക്ക് ആശംസകള്‍. അദ്ദേഹത്തിന് എന്റെ ആത്മാര്‍ഥമായ പിന്തുണയുണ്ട്, കാമറൂണ്‍ ട്വീറ്റ് ചെയ്തു.

Advertisment