അധികാരമേറ്റ ഉടന്‍ നാലു മന്ത്രിമാരോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ട് ഋഷി സുനക്; ഡൊമിനിക് റാബ് ഉപപ്രധാനമന്ത്രിയാകും

New Update

publive-image

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ഉടന്‍ നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഋഷി സുനക്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ കാബിനറ്റ് ഉണ്ടായിരുന്ന നാല് പേരോടാണ് അധികാരമൊഴിയാന്‍ സുനക് ആവശ്യപ്പെട്ടത്.

Advertisment

വാണിജ്യ വകുപ്പ് മന്ത്രി ജേക്കബ് റീസ് മോഗ്, നിയമകാര്യവകുപ്പ് മന്ത്രി ബ്രാൻഡൻ ലൂയിസ്, വർക്ക് ആൻഡ് പെൻഷൻ മന്ത്രി ക്ലോ സ്മിത്ത്, വികസനകാര്യ മന്ത്രി വിക്കി ഫോർഡ് എന്നിവരോടാണ് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.

ഡൊമിനിക് റാബിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചു. ജെറമി ഹണ്ട് ധനമന്ത്രിയായി തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തു.

Advertisment