/sathyam/media/post_attachments/LMzlH3yGRdXLYGVF1M6d.jpg)
കീവ്: യുക്രൈനില്‍ റഷ്യയുടെ 'ഊര്‍ജ ഭീകരത'യാണ് നടക്കുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. യുക്രൈനിലെ ജനങ്ങളെ ഇരുട്ടിലാഴ്ത്തി യുദ്ധത്തിൽ ആധിപത്യം നേടാനാണ് റഷ്യയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുള്ള റഷ്യൻ സൈന്യത്തിന്റെ ആക്രമണം മൂലം രാജ്യത്തെ 45 ലക്ഷത്തോളം ജനങ്ങൾക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി സെലെന്‍സ്‌കി പറഞ്ഞു.
നേരിട്ടുള്ള പോരാട്ടത്തിനു സാധിക്കാതെ വന്നതിനാലാണു റഷ്യ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അവരുടെ ദൗർബല്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സെലൻസ്കി വ്യക്തമാക്കി. പ്രധാന നഗരങ്ങളിലെ വൈദ്യുതി സ്റ്റേഷനുകൾ ലക്ഷ്യമാക്കി റഷ്യ വൻതോതിൽ മിസൈല്‍, ഡ്രോണ്‍ അക്രമങ്ങളാണു നടത്തിയത്. ഒരു മാസം കൊണ്ട് രാജ്യത്തിന്റെ വൈദ്യുതി വിതരണ ശൃഖലയുടെ മൂന്നിലൊന്ന് ഭാഗം തകർക്കപ്പെട്ടതായും സെലെന്‍സ്‌കി അറിയിച്ചു.