/sathyam/media/post_attachments/jXBU9G40KXeoiYvW1VpF.jpg)
2022 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ 10 വാക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍. 'വേഡില്‍' എന്ന ഗെയിമിനെക്കുറിച്ചാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഇന്ത്യ vs ഇംഗ്ലണ്ട് മത്സരത്തെക്കുറിച്ചാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ രണ്ടാമതായി തിരഞ്ഞത്.
ഇന്ത്യയില്‍ കൂടുതലും തിരഞ്ഞത് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള വാക്കുകളാണെന്നതും ശ്രദ്ധേയം. മൂന്ന് മുതല്‍ പത്ത് വരെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകള്‍ ചുവടെ:
ഉക്രെയ്ൻ, എലിസബത്ത് രാജ്ഞി, ഇന്ത്യ vs ദക്ഷിണാഫ്രിക്ക, ലോകകപ്പ്, ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്, ഐ ഫോണ്‍ 14, ജെഫ്രി ഡാമർ, ഇന്ത്യൻ പ്രീമിയർ ലീഗ്.