New Update
ന്യൂയോർക്ക്: ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ഊർജം ഉൽപാദിപ്പിച്ച് ശാസ്ത്രജ്ഞർ. യുഎസിലെ ലോറൻസ് ലിവർമൂർ നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന കണ്ടുപിടിത്തം നടത്തിയത്.
Advertisment
ഇതുവരെ ഫ്യൂഷൻ അധിഷ്ഠിത ഊർജോൽപാദന സംവിധാനങ്ങൾ പ്രവർത്തിക്കാനായി ചെലവാക്കുന്ന ഊർജത്തേക്കാൾ കുറവായിരുന്നു ഉൽപാദിപ്പിക്കപ്പെടുന്ന ഊർജം. നിലവിൽ ലോകത്തെ ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ആണവ വിഘടന (ന്യൂക്ലിയർ ഫിഷൻ) സാങ്കേതികവിദ്യയെക്കാൾ സുരക്ഷിതവും മികവുറ്റതുമായിട്ടും ഫ്യൂഷൻ റിയാക്ടറുകളുടെ ഉപയോഗം അപ്രായോഗികമാക്കിയ പ്രധാന കടമ്പ ഇതാണ്.
നെറ്റ് എനർജി ഗെയ്ൻ കൈവരിക്കുകയെന്ന വലിയ കടമ്പ ആദ്യമായി ശാസ്ത്രലോകം കടന്നതോടെ ഫ്യൂഷൻ സാങ്കേതികവിദ്യയുടെ വാതിലുകൾ ലോകത്തിനു മുന്നിൽ തുറന്നിരിക്കുകയാണ്.