/sathyam/media/post_attachments/iklhqyaBpMZGcNazgnOK.jpg)
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യന്‍ രൂപ ഉപയോഗിക്കാന്‍ ശ്രീലങ്കയുടെ നീക്കം. ഇതിനായി വോസ്‌ട്രോ അക്കൗണ്ടുകള്‍ എന്ന പേരില്‍ പ്രത്യേക ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ രൂപയെ (INR) ശ്രീലങ്കയിൽ വിദേശ കറൻസിയായി നിയോഗിക്കുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക നേരത്തെ അറിയിച്ചിരുന്നു.
ശ്രീലങ്കൻ പൗരന്മാർക്ക് ഇപ്പോൾ 10,000 ഡോളര്‍ (8,26,823 രൂപ) കൈവശം വയ്ക്കാം. സാർക്ക് മേഖലയിൽ വ്യാപാരവും വിനോദസഞ്ചാരവും സുഗമമാക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രീലങ്ക ആർബിഐയോട് അഭ്യർത്ഥിച്ചിരുന്നു. ശ്രീലങ്കക്കാർക്കും ഇന്ത്യക്കാർക്കും പരസ്പരം അന്താരാഷ്ട്ര ഇടപാടുകൾക്ക് യുഎസ് ഡോളറിന് പകരം ഇന്ത്യൻ രൂപ ഉപയോഗിക്കാമെന്നും ഇതിനർത്ഥം.
ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ഇന്ത്യ ഈ വര്‍ഷം ജൂലൈ മുതല്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡോളറിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ ശ്രീലങ്കയിൽ ഇന്ത്യന്‍ രൂപ ഒരു നിയമപരമായ കറൻസിയായി അംഗീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുന്നതിന് പിന്തുണ ( liquidity support ) നല്‍കാനും സാധിക്കും.