/sathyam/media/post_attachments/TpX7TG3wRJB0m9iLeWB7.jpg)
കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയർമാൻ പുഷ്പ കമാൽ ദഹ (പ്രചണ്ഡ) ലിനെ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി ഞായറാഴ്ച നിയമിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 76 ക്ലോസ് 2 പ്രകാരമാണ് പ്രചണ്ഡയെ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഭരണഘടനയുടെ 76-ാം വകുപ്പ് 2-ൽ അനുശാസിക്കുന്ന രണ്ടോ അതിലധികമോ പാർട്ടികളുടെ പിന്തുണയോടെ ഭൂരിപക്ഷം നേടാനാകുന്ന ജനപ്രതിനിധി സഭയിലെ ഏതെങ്കിലും അംഗത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ രാഷ്ട്രപതി വിളിച്ചിരുന്നു. രാഷ്ട്രപതി നൽകിയ സമയപരിധി ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ അവസാനിക്കുന്നതിന് മുമ്പ് 68 കാരനായ പ്രചണ്ഡ അവകാശവാദം ഉന്നയിച്ചിരുന്നു.
പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. സിപിഎൻ-യുഎംഎൽ ചെയർമാൻ കെപി ശർമ ഒലി, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) പ്രസിഡന്റ് രവി ലാമിച്ചാനെ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി തലവൻ രാജേന്ദ്ര ലിങ്ഡൻ എന്നിവരോടൊപ്പം പ്രചണ്ഡയും അദ്ദേഹത്തെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന നിർദേശവുമായി നേരത്തെ രാഷ്ട്രപതിയുടെ ഓഫീസിൽ എത്തിയിരുന്നു. പറഞ്ഞു.
സിപിഎൻ-യുഎംഎൽ-78, സിപിഎൻ-എംസി 32, ആർഎസ്പി 20, ആർപിപി 14, ജെഎസ്പി 12, ജനമത് 6, നാഗരിക് ഉൻമുക്തി പാർട്ടി 3 എന്നിങ്ങനെ 275 അംഗ പ്രതിനിധി സഭയിൽ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡയ്ക്കുണ്ട്. മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.