യുഎസ് വ്യോമമേഖല സ്തംഭിച്ചു; മിക്ക വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു !

New Update

publive-image

ന്യൂയോർക്ക്: യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. മിക്ക സര്‍വീസുകളും നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിമാനത്താവളങ്ങളില്‍ തിക്കും തിരക്കും ഉണ്ടായതായും യാത്രക്കാര്‍ ദുരിതത്തിലായെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Advertisment

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇതെന്നാണ് സൂചന. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) എയർ മിഷൻ സിസ്റ്റത്തിലാണ് (എൻഒടിഎഎം) തകരാർ കണ്ടെത്തിയത്. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല.

Advertisment