ടെക്‌നോളജി മേഖലയെ പിടിച്ചുകുലുക്കി വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ആല്‍ഫബെറ്റ് ഒഴിവാക്കുന്നത് 12,000 പേരെ !

New Update

publive-image

Advertisment

കാലിഫോര്‍ണിയ: ആല്‍ഫബെറ്റ് (Alphabet Inc) 12,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റാഫ് മെമ്മോയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൈക്രോസോഫ്റ്റ് പതിനായിരം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെക്‌നോളജി മേഖലയെ പിടിച്ചുകുലുക്കുന്ന അടുത്ത കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

റിക്രൂട്ടിംഗ്, കോർപ്പറേറ്റ് ഫംഗ്‌ഷനുകൾ, എഞ്ചിനീയറിംഗ്, പ്രൊഡക്‌ട് ടീമുകൾ എന്നിവയുൾപ്പെടെ കമ്പനിയിലുടനീളമുള്ള ടീമുകളെയും പിരിച്ചുവിടല്‍ ബാധിക്കും. പിരിച്ചുവിടല്‍ ആഗോളതലത്തിലുള്ളതാണെന്നും, യുഎസിലെ ജീവനക്കാരെ ഉടനടി ബാധിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

സാമ്പത്തിക അനിശ്ചിതത്വം, കൂടുതല്‍ സാങ്കേതികതയുടെ പ്രയോഗം എന്നിവയാണ് കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് കാരണം. ഗൂഗിളും മൈക്രോസോഫ്റ്റും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയറിന്റെ നവീനമായ മേഖലയിൽ നിക്ഷേപം നടത്തുന്നു.

Advertisment