Advertisment

തുടര്‍ചലനങ്ങളില്‍ നടുങ്ങി തുര്‍ക്കി; മൂന്നാമതും ഭൂകമ്പം, തീവ്രത 6 ! മരണസംഖ്യ 1900 കടന്നു

New Update

publive-image

Advertisment

ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1900 കടന്നതായി റിപ്പോര്‍ട്ടുകള്‍. തുർക്കിയിൽ മാത്രം 1121 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു.

മൂന്ന് തവണയാണ് തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടിയാണ് ഉണ്ടായത്.

നൂറുകണക്കിന് കെട്ടിടംങ്ങൾ നിലംപൊത്തി. തുടർ ചലനത്തെ തുടർന്ന് തുർക്കിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

Advertisment