കെന്റക്കി ∙ യുഎസ് നഗരമായ കെന്റക്കിയിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപതു പേർ മരിച്ചു. സൈനിക താളവത്തിനു സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഇരു ഹെലികോപ്റ്ററുകളും കൂട്ടിയിടിച്ചതെന്നാണ് വിവരം. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രിഗ് കൗണ്ടി മേഖലയിൽ ഫോർട്ട് കാംബൽ സൈനിക താവളത്തിനു സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.
ക്രൂ ​അം​ഗ​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കെ​ന്‍റ​ക്കി ഗ​വ​ർ​ണ​ർ ആ​ൻ​ഡി ബെ​ഷി​യ​ർ സ്ഥി​രീ​ക​രി​ച്ചു.