/sathyam/media/post_attachments/HoG5jIResyIasR13o2Uj.jpg)
ന്യൂയോർക്ക്: വിവാഹേതരലൈംഗികബന്ധം വെളിപ്പെടുത്താതിരിക്കാൻ മുൻ നീലച്ചിത്രനടിക്ക് വൻതുക നൽകിയെന്ന കേസിൽ മുൻഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റില്‍. ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്ത് ഉള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവാഹേതരലൈംഗികബന്ധം പരസ്യപ്പെടുത്താതിരിക്കാൻ മുൻനീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് 1.3 ലക്ഷം ഡോളർ (ഏകദേശം 1.06 കോടി രൂപ) നൽകിയെന്നാണ് ട്രംപിന്റെ പേരിലുള്ള കേസ്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുപ്രചാരണവേളയിലായിരുന്നു ഇത്. തിരഞ്ഞെടുപ്പു ഫണ്ടിൽനിന്നാണ് പണം നൽകിയതെന്നും ഇതുവഴി വൻസാമ്പത്തിക അഴിമതിയാണ് നടന്നതെന്നുമാണ് പ്രധാന ആരോപണം.
ട്രംപിന്റെ അന്നത്തെ അഭിഭാഷകൻ മൈക്കൽ കോഹനാണ് ഈ പണം സ്റ്റോമിക്കു കൈമാറിയത്. ട്രംപ് പിന്നീട് ഈ തുക കോഹനു കൊടുത്തു. ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷൻ കോഹനു നൽകിയ ഫീസാണിതെന്ന് വ്യാജരേഖയുമുണ്ടാക്കി. ഈ വ്യാജരേഖ ചമയ്ക്കലാണ് കേസിന് ആധാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us