New Update
/sathyam/media/post_attachments/n5Ir46a6CeEQ9SWQDcG9.jpg)
ബീജിങ്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളില്‍ നിന്നും ടിക് ടോക്ക് നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തെ വിമര്‍ശിച്ച് ചൈന. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഓസ്‌ട്രേലിയന്‍ ബിസിനസുകളുടെയും, പൊതുജനങ്ങളുടെയും താത്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Advertisment
എല്ലാ സ്ഥാപനങ്ങളോടും നീതീപൂര്‍വം പെരുമാറണമെന്നും ചൈന ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ടിക് ടോക്കിനെ ഓസ്‌ട്രേലിയ കൈകാര്യം ചെയ്യുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷ നിലനിർത്തുന്നതിന് അനുയോജ്യമല്ലാത്ത വിവേചനപരമായ നിയന്ത്രണ നടപടികളാണ് സ്വീകരിക്കുന്നത്. ഉഭയകക്ഷി സാമ്പത്തിക, വ്യാപാര സഹകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചൈന ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us