/sathyam/media/post_attachments/uwBdr3zVy7QDHOz2Rncq.jpg)
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ഇത്തവണ മെയ് 14നാണ് മാതൃദിനം. മാതൃദിനവുമായി ബന്ധപ്പെട്ടുള്ള ചില വസ്തുതകള്‍ ഇതാ:
1. 1900 കളുടെ തുടക്കത്തിലാണ് മാതൃദിന ആഘോഷങ്ങൾ ആരംഭിക്കുന്നത്. അമേരിക്കൻ വനിത അന്ന ജാർവിസ് ആണ് മാതൃദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് ഒരു വാദം. 1907-ൽ വെസ്റ്റ് വിർജീനിയയിലെ ഗ്രാഫ്‌ടണിലുള്ള ആൻഡ്രൂസ് മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ചിലായിരുന്നു ഇതിന് തുടക്കം.
2. യുണൈറ്റഡ് കിംഗ്ഡത്തിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും നോമ്പുകാലത്തിന്റെ നാലാമത്തെ ഞായറാഴ്ച്ച മാതൃദിനം ആചരിക്കുന്നു.
3. സ്ത്രീകൾക്ക് തുല്യാവകാശങ്ങൾക്കായി പോരാടുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമായി മാതൃദിനം ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. 1970-കളിലെ മാതൃദിനത്തിൽ പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അനുകൂലമായി അമേരിക്കയിലെ സ്ത്രീകൾ ഒത്തുകൂടി.
4. ഇന്ത്യയിലെ മാതൃദിനാഘോഷങ്ങളില്‍ കാലക്രമേണ മാറ്റം വന്നു. മക്കള്‍ അമ്മമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ഈ ദിനം ആഘോഷിക്കുന്നു.
5. ലോകമെമ്പാടും വിവിധ രീതികളിൽ മാതൃദിനം ആഘോഷിക്കപ്പെടുന്നു. സിരികിറ്റിന്റെ (തായ്‌ലന്‍ഡ് രാജ്ഞി മാതാവ്) ജന്മദിനമായ ഓഗസ്റ്റിൽ ഇത് പരമ്പരാഗതമായി തായ്‌ലൻഡിൽ ആചരിക്കുന്നു. എത്യോപ്യയിലെ കുടുംബങ്ങൾ അവരുടെ അമ്മമാരെ ആദരിക്കുന്നതിനായി ശരത്കാലത്തിലെ ഒരു പ്രത്യേക ദിവസം ഒത്തുകൂടുന്നു.