മുതലകളെ വളര്‍ത്താന്‍ തുടങ്ങി; കുടുംബ ഫാമില്‍ വീണുപോയ 72കാരനെ കൂട്ടത്തോടെ കടിച്ചുകൊന്ന് മുതലകള്‍

New Update

കംബോഡിയ: മുതലകളെ വളര്‍ത്താന്‍ തുടങ്ങിയ കുടുംബ ഫാമില്‍ വീണുപോയ 72കാരനെ മുതലകള്‍ കൂട്ടത്തോടെ ആക്രമിച്ച് കടിച്ചു കൊന്നു. കംബോഡിയയില്‍ ആണ് സംഭവം. കൂട്ടില്‍ നിന്ന് ഒരു മുതലയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

Advertisment

publive-image

തോട്ടിയായി ഉപയോഗിക്കുന്ന വടിയില്‍ കടിച്ചുപിടിച്ച് മുതല വലിച്ചു. ശക്തമായ വലിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട 72കാരന്‍ മുതലകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിലേക്ക് വീഴുകയായിരുന്നു. 72കാരന്റെ ശരീരത്തില്‍ മുഴുവന്‍ കടിയേറ്റ പാടുകളാണ്. ഇയാളുടെ ഒരു കൈ കടിച്ചെടുത്ത് മുതല ഭക്ഷിച്ചതായി പൊലീസ് പറയുന്നു.

Advertisment