അണ്ഡവും ബീജവും ആവശ്യമില്ല: സ്റ്റെം സെല്ലുകളില്‍ നിന്ന് സിന്തറ്റിക് മനുഷ്യ ഭ്രൂണം നിര്‍മ്മിച്ച് ഗവേഷകര്‍, ലോകത്ത് ആദ്യം!

New Update

ബീജവും അണ്ഡവുമില്ലാതെ പുതിയൊരു ജീവന്റെ തുടിപ്പിനെക്കുറിച്ച് നമുക്ക് ഇതുവരെയും ചിന്തിക്കാനെ ആകുമായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതും സാധ്യമാണന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ബീജവും അണ്ഡവുമില്ലാതെ മനുഷ്യ സിന്തറ്റിക് ഭ്രൂണം ശാസ്ത്രജ്ഞര്‍ വിജയകരമായി വളര്‍ത്തിയിരിക്കുകയാണ്. ജീവിതത്തിന്റെ ആദ്യ ഘട്ടം പുനഃസൃഷ്ടിക്കാന്‍ സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചാണ് ഈ ഭ്രൂണം കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

ജീവന്റെ സ്വാഭാവിക പ്രക്രിയയായ അണ്ഡ- ബീജ സങ്കലനം ഇല്ലാതെയാണ് ശാസ്ത്രജ്ഞര്‍ ലാബില്‍ ഭ്രൂണം വികസിപ്പിച്ചെടുത്തതത്. ശരീരത്തിലെ മാസ്റ്റര്‍ സെല്ലുകള്‍ ഈ പ്രക്രിയയിലെ നിര്‍ണായക ഘടകമാണ്. ഇവ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. അതില്‍ സ്വാഭാവിക ഘടനയുടെ അതേ സ്വഭാവം അടങ്ങിയിരിക്കുന്നു.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ മോഡല്‍ ഭ്രൂണങ്ങള്‍ക്ക് ജനിതക വൈകല്യങ്ങളുടെ ഫലങ്ങളെക്കുറിച്ചും ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസാനുള്ള ബയോകെമിക്കല്‍ കാരണങ്ങളെക്കുറിച്ചുമുള്ള നിര്‍ണായക ഉള്‍ക്കാഴ്ച നല്‍കാന്‍ സാധിക്കും. ഈ ഘടനകള്‍ക്ക് സ്പന്ദിക്കുന്ന ഹൃദയവും വികസിക്കുന്ന മസ്തിഷ്‌കവും ഇല്ലെങ്കിലും പ്ലാസന്റ, ഭ്രൂണം എന്നിവയിലേക്ക് സാധാരണയായി വികസിക്കുന്ന കോശങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു.

ഈ നേട്ടം സസ്തനികളുടെ വികാസത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഭ്രൂണത്തിന്റെയും രണ്ട് തരം എക്‌സ്ട്രാ-എംബ്രിയോണിക് സ്റ്റെം സെല്ലുകളുടെയും സ്വയം-ഏകോപന കഴിവ് തെളിയിക്കുന്നു. നേരത്തെ ബീജവും അണ്ഡവുമില്ലാതെ എലിയുടെ ഭ്രൂണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരുന്നു.

'ഞങ്ങളുടെ എലി ഭ്രൂണ മാതൃക തലച്ചോറിനെ മാത്രമല്ല, മിടിക്കുന്ന ഹൃദയത്തെയും, ശരീരത്തെ നിര്‍മ്മിക്കുന്ന എല്ലാ ഘടകങ്ങളെയും വികസിപ്പിക്കുന്നു. ഞങ്ങള്‍ ഇത് വരെ എത്തി എന്നത് അവിശ്വസനീയമാണ്. ഇത് ഞങ്ങളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ്, ഒരു പതിറ്റാണ്ടായി ഞങ്ങളുടെ ജോലിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്, ഒടുവില്‍ ഞങ്ങള്‍ അത് ചെയ്തു.' ഗവേഷണത്തിന് നേതൃത്വം കൊടുത്ത കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ഫിസിയോളജി വിഭാഗത്തിലെ മാമല്ലിയന്‍ ഡവലപ്മെന്റ് ആന്റ് സ്റ്റെം സെല്‍ ബയോളജി പ്രൊഫസര്‍ സെര്‍നിക ഗേറ്റ്സ് അന്ന് പറഞ്ഞിരുന്നു.

കൃത്രിമ ഭ്രൂണം വികസിപ്പിക്കുന്നതിനുള്ള ആദ്യ പഠനമല്ല ഇത്. ഇസ്രായേലി ശാസ്ത്രജ്ഞര്‍ അടുത്തിടെ പെട്രി ഡിഷില്‍ സംസ്‌കരിച്ച സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ഗര്‍ഭാശയത്തിന് പുറത്ത് ഒരു കൃത്രിമ ഭ്രൂണം വികസിപ്പിച്ചെടുത്തിരുന്നു.

Advertisment