ഇന്ത്യന്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വെടിയേറ്റ് മരിച്ചു

New Update

സറെ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വെടിയേറ്റ് മരിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ സിറ്റിയില്‍ വെച്ചാണ് നിജ്ജര്‍ കൊല്ലപ്പെട്ടത്.

Advertisment

publive-image

അക്രമം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ സര്‍ക്കാര്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ 40 ഭീകരരുടെ പട്ടികയിലും ഹര്‍ദീപ് സിങ് നിജ്ജറുടെ പേര് ഉള്‍പ്പെട്ടിരുന്നു.

2022 ല്‍ പഞ്ചാബിലെ ജലന്തറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ എന്‍ഐഎ ഹര്‍ദീപ് സിങ് നിജ്ജറിനെതിരെ കേസെടുത്തിരുന്നു. നിജ്ജറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

കൊലപാതക ഗൂഢാലോചനയ്ക്ക് പിന്നില്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ആണെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ദീര്‍ഘകാലമായി കാനഡ കേന്ദ്രീകരിച്ചായിരുന്നു നിജ്ജറുടെ പ്രവര്‍ത്തനം.

Advertisment