യുഎസിലെ വിവിധ കമ്പനികളുടെ സിഇഒമാരെ നേരിൽ കണ്ട് മോദി; ജനറൽ ഇലക്ട്രിക് സിഇഒ എച്ച് ലോറൻസ് കൽപ് ജൂനിയറുമായി ചർച്ച നടത്തി

New Update

വാഷിംഗ്ടൺ: ത്രിദിന യുഎസ് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കമ്പനികളുടെ സിഇഒമാരുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തി. ജനറൽ ഇലക്ട്രിക് സിഇഒ എച്ച് ലോറൻസ് കൽപ് ജൂനിയറുമായി അദ്ദേഹം ചർച്ച നടത്തി.

Advertisment

publive-image

ഇതിന് പുറമെ പ്രധാനമന്ത്രി മോദി മൈക്രോൺ ടെക്നോളജിയുടെ പ്രസിഡന്റ്-സിഇഒയെയും അദ്ദേഹം നേരിൽ കണ്ടു. മൈക്രോൺ ടെക്നോളജിയുടെ പ്രസിഡന്റ്-സിഇഒ സഞ്ജയ് മെഹ്റോത്രയെയുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്.

നേരത്തെ വാഷിംഗ്ടൺ ഡിസിയിൽ എത്തിയതിന് തൊട്ടുപിന്നാലെ വിർജീനിയയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും നരേന്ദ്ര മോദി സന്ദർശിച്ചു. പ്രഥമ വനിത ജിൽ ബൈഡനുമൊത്താണ് അദ്ദേഹം നാഷണൽ സയൻസ് ഫൗണ്ടേഷൻ സന്ദർശിച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കുന്ന അത്താഴ വിരുന്നിന് മുന്നോടിയായി വൈറ്റ് ഹൗസിൽ നടന്ന മീഡിയ പ്രിവ്യൂവിൽ, വിളമ്പുന്ന വിഭവങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മാരിനേറ്റഡ് മില്ലറ്റും ഗ്രിൽഡ് കോൺ കേർണൽ സാലഡും ഉൾപ്പെടെ മറ്റ് വിഭവങ്ങളും ഇവിടെ ഒരുക്കിയവയിൽ ഉൾപ്പെടും.

Advertisment