റഷ്യൻ സേനയുടെ നേതൃസ്ഥാനം തകർക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞയുമായി വാഗ്നർ മേധാവി യെവ്‍ഗെനി പ്രിഗോസിൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മോസ്കോ: റഷ്യൻ സേനയുടെ നേതൃസ്ഥാനം തകർക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞയുമായി രാജ്യത്തെ സായുധ സംഘടന വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്‍ഗെനി പ്രിഗോസിൻ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെട്ടിരുന്ന വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത് ആശങ്കയോടെയാണ് ഭരണകൂടം കാണുന്നത്.

Advertisment

publive-image

യെവ്ഗെനി പ്രിഗോസിൻ എന്ന റഷ്യൻ ധനികൻ, പുട്ടിന്റെ ഷെഫ് എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്. റസ്റ്ററന്റ് ബിസിനസിലൂടെയാണു പ്രിഗോസിൻ ധനികനായി ഉയർന്നത്. സൈനിക കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് റഷ്യയുടെ പലഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഗ്നര്‍ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ പുട്ടിന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് തന്റെ ടെലിഗ്രാം ചാനലിൽ അയച്ച സന്ദേശത്തിലാണ് പ്രിഗോസിൻ വ്യക്തമാക്കിയത്. ‘‘ഞങ്ങൾ മുന്നോട്ട് പോവുകയാണ്, അവസാനം വരെ പോകും. ഞങ്ങളുടെ വഴിയിൽ വരുന്നതിനെയെല്ലാം തകർത്തുകളയും. ദക്ഷിണ റഷ്യൻ മേഖലയിൽ എന്റെ സൈന്യം എത്തി’’– യെവ്‍ഗെനി പ്രിഗോസിൻ പറഞ്ഞു. ‍

റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി മാസങ്ങളായി സ്വരചേർച്ചയിലല്ലാത്ത പ്രിഗോസിൻ വെള്ളിയാഴ്ച നടത്തിയ പ്രതികരണങ്ങൾ വരാനിരിക്കുന്ന പ്രതിസന്ധി നിറഞ്ഞ കാലങ്ങളുടെ സൂചന നൽകുന്നതാണ്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിഗോസിൻ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയും എടുത്തു.

തങ്ങളുടെ സായുധസംഘത്തിനെതിരെ മിസൈൽ ആക്രമണം റഷ്യൻ സൈന്യം നടത്തിയെന്നും തിരിച്ചടിക്കുമെന്നായിരുന്നു പ്രിഗോസിന്റെ പ്രതിജ്ഞ. കൂടാതെ തങ്ങളുടെ സായുധ സംഘത്തിനൊപ്പം ചേരാനും രാജ്യത്തെ സൈനിക നേതൃത്വത്തെ ശിക്ഷിക്കാനും ജനങ്ങളോട് പ്രിഗോസിൻ ആവശ്യപ്പെട്ടു. എന്നാൽ റഷ്യ ആക്രമണം നടത്തിയെന്ന പ്രിഗോസിന്റെ വാദം പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

Advertisment