വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ടൂറിസം ഫോറത്തിന്റെ ഉദ്ഘാടനവും കലാസാംസ്കാരിക വേദിയും ഗംഭീരമായി

author-image
nidheesh kumar
New Update

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ടൂറിസം ഫോറത്തിന്റെ ഉൽഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അസാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് ഐഎഎസ് നിർവഹിച്ചു. മെയ് 26 -ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ( 3.00 പിഎം യുകെ, 04 : പിഎം ജര്‍മ്മനി, 7.30 പിഎം ഇന്ത്യന്‍ ടൈം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കലാസാംസ്കാരിക വേദിയിലാണു ഉദ്ഘാടനകർമം നിർവ്വഹിച്ചത്.

Advertisment

publive-image

കേരളത്തിന്റെ ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചു കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ കളക്ടർകൂടി ആയിരുന്നിട്ടുള്ള കെ. എസ് ശ്രീനിവാസ് ഐഎഎസ് വിശദമായി പ്രതിപാദിച്ചു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വരപ്രാർത്ഥനയോടെയാണു തുടങ്ങിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിലിന്റെ ആമുഖ പ്രസംഗത്തിനു ശേഷം വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ എല്ലാവരേയും സ്വാഗതം ചെയ്തു .

ജോളി തടത്തിലിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഗ്രേറ്റ് ഇന്ത്യ ടൂർ കമ്പനി ഡയറക്ടറും, തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇ.എം. നജീബ്, സിറ്റ്റിൻ ടൂറിസം മാനേജിങ്ങ് ഡയറക്ടറുമായ പ്രസാദ് മഞ്ഞളി എന്നിവർ കേരള ടൂറിസത്തിന്റെ വികസന സാധ്യതകളെക്കുറിച്ചും വിദേശികളെ ആകർഷിക്കാവുന്ന ചില മേഖ ലകളെക്കുറിച്ചും വിശദമായി സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർപേഴ്സനും പരിണിത്രപജ്ഞയുമായ മേഴ്സി തടത്തിലാണു ഈ സാംസ്കാരികവേദി മോഡറേറ്റ് ചെയ്തത്. ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും, ആനന്ദ് മീഡിയ, ആനന്ദ് ടൂർസിന്റെ ഡയറക്ടറുമായ എസ്. ശ്രീകുമാർ, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ളോബൽ വൈസ് പ്രസിഡന്റ് തോമസ് അറംമ്പൻകുടി, അമേരിക്ക റീജിയൻ ചെയർമാൻ ജോൺസൻ തലശല്ലൂർ, ഗ്ളോബർ ബിസിനസ് ഫോറം പ്രസിഡന്റ് ഡോ. ചെറിയാൻ കീക്കാട്, ഗ്ളോബൽ എൻ.ആർ.കെ. ഫോറം പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ഗ്ളോബൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, ഇന്ത്യാ റീജിയൻ ചെയർപേഴ്സൻ ഡോ. വിജയലക്ഷ്മി, ഇന്ത്യാ റീജിയൻ സെക്രട്ടറി ഡോ. അജി അബ്ദുള്ള, മാധ്യമ പ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റു മായ ജോസ് കുമ്പിളുവേലിൽ, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂറോപ്പ്യൻ മലയാളികളുടെ ഗാനന്ധർവനെന്നു വിശേഷിപ്പിക്കുന്ന സിറിയക് ചെറുകാടിന്റെ ഗാനാലാപനത്തോടെയാണു കലാസാംസ്കാരിക വേദിയുടെ രണ്ടാംഭാഗം ആരംഭിച്ചത്. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജയണിന്റെ കീഴിലുള്ള അജ്മൻ പ്രൊവിൻസിൽ നിന്നുള്ള എഴുത്തുകാരിയും, കവിയുമായ അനുഗ്രഹ കവിത ആലപിച്ചു.

കഴിഞ്ഞ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വച്ച് മുപ്പത്തി ഒന്നു കവിതകളടങ്ങിയ അനുഗ്രഹയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തിരുന്നു. ഷാർജയിലെ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയും, നിരവധി സ്റ്റേജ്കളിൽ പ്രൊഫണൽ ഗായകരോടൊപ്പം വേദി പങ്കിടുകയം ചെയ്തിട്ടുള്ള നർത്തകിയും, ഗായികയുമായ ദീപ ബിജോയിയുടെ ഗാനവും, സിറിയക്കു ചെറുകാട്, സോബിച്ചൻ ചേന്നങ്കര എന്നിവരുടെ ഗാനങ്ങളും ഈ കലാ സാംസ്കാരികവേദിയെ കൂടുതൽ ശ്രുതിമധുരമുള്ളതാക്കി മാറ്റി. ജോളി എം. പടയാട്ടിൽ കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ജൂൺ 30 -ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്കു (യുകെ ടൈം) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.

ഈ കലാ സാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങ ളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടാ യിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

 

Advertisment