Advertisment

മൊറോക്കോ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,800 കടന്നു; അതിജീവിച്ചവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നത് ഊര്‍ജിതമാക്കി

മരണസംഖ്യ 2,862 ആയി ഉയര്‍ന്നതായും 2,562 പേര്‍ക്ക് പരിക്കേറ്റതായും സ്റ്റേറ്റ് ടിവി തിങ്കളാഴ്ച വൈകി റിപ്പോര്‍ട്ട് ചെയ്തു. ഭൂചലന മേഖലയുടെ ഭൂരിഭാഗവും എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളായതിനാല്‍, കാണാതായവരുടെ എണ്ണം സംബന്ധിച്ച് അധികൃതര്‍ കണക്കുകളൊന്നും നല്‍കിയിട്ടില്ല.

New Update
gg

ടിന്‍മെല്‍, മൊറോക്കോ: ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മൊറോക്കോയിലെ മരണസംഖ്യ 2,800-ലധികമായി ഉയര്‍ന്നു. വെള്ളിയാഴ്ച വൈകി ഹൈ അറ്റ്ലസ് പര്‍വതനിരകളില്‍ ഉണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള മൊറോക്കന്‍ ശ്രമങ്ങള്‍ക്കൊപ്പം സ്പെയിന്‍, ബ്രിട്ടന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തിരച്ചില്‍ സംഘങ്ങളും ചേര്‍ന്നിട്ടുണ്ട്. പരമ്പരാഗത മണ്‍ ഇഷ്ടിക ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞതായി രക്ഷാ പ്രവര്‍ത്തകര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

Advertisment

 



മരണസംഖ്യ 2,862 ആയി ഉയര്‍ന്നതായും 2,562 പേര്‍ക്ക് പരിക്കേറ്റതായും സ്റ്റേറ്റ് ടിവി തിങ്കളാഴ്ച വൈകി റിപ്പോര്‍ട്ട് ചെയ്തു. ഭൂചലന മേഖലയുടെ ഭൂരിഭാഗവും എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളായതിനാല്‍, കാണാതായവരുടെ എണ്ണം സംബന്ധിച്ച് അധികൃതര്‍ കണക്കുകളൊന്നും നല്‍കിയിട്ടില്ല.

ടിന്‍മെല്‍ ഗ്രാമത്തില്‍, മിക്കവാറും എല്ലാ വീടുകളും ഇടിഞ്ഞു വീണു, പ്രദേശവാസികള്‍ ഭൂരിഭാഗവും ഭവനരഹിതരായി. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ഡസന്‍ കണക്കിന് മൃഗങ്ങളുടെ ശവശരീരങ്ങളുടെ ദുര്‍ഗന്ധം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിക്കുന്നു.

ഭൂകമ്പം ഉണ്ടായപ്പോള്‍ കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്നുവെന്ന് 59 കാരനായ മൊഹമ്മദ് എല്‍ഹസന്‍ പറഞ്ഞു. 31 വയസ്സുള്ള മകന്‍ പുറത്തേക്ക് ഓടി അയല്‍വാസിയുടെ വീട്ടിലെത്തി, എന്നാല്‍ അയല്‍വാസിയും കുടുംബവും മേല്‍ക്കൂര തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി.

rescue

സഹായത്തിനായി നിലവിളിച്ചപ്പോള്‍ മകനെ അന്വേഷിച്ചതായി എല്‍ഹസന്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ കരച്ചില്‍ നിലച്ചു, മകനെത്തുമ്പോഴേക്കും അവന്‍ മരിച്ചിരുന്നു. എല്‍ഹസനും ഭാര്യയും മകളും സ്വന്തം വീടിനുള്ളില്‍ തന്നെ കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടു.

തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, കുടിവെള്ളം, ഭക്ഷണം, ടെന്റുകള്‍, പുതപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്നതായി സൈന്യം അറിയിച്ചു. വാഹനങ്ങള്‍ ദുരിതാശ്വാസ സാമഗ്രികളുമായി സന്നദ്ധപ്രവര്‍ത്തകരും ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ചില പ്രദേശങ്ങളിലേക്ക് പോയതായി മൊറോക്കോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൊറോക്കന്‍ സന്നദ്ധപ്രവര്‍ത്തകരും സാധാരണക്കാരും, അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ, ഗതാഗതം പുനസ്ഥാപിക്കാന്‍ റോഡിലെ പാറയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. സ്പെയിനില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള സഹായ വാഗ്ദാനങ്ങള്‍ മൊറോക്കോ സ്വീകരിച്ചു, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന്് സ്നിഫര്‍ ഡോഗ്സുമായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സ്‌പെഷ്യലിസ്റ്റുകളെ അയച്ചു. . രക്ഷാപ്രവര്‍ത്തകരെ എത്തിക്കുന്നതിനും സഹായിക്കുന്നതിനുമായി മൂന്ന് വിമാനങ്ങള്‍ അനുവദിച്ചതായി അള്‍ജീരിയ അറിയിച്ചു. മൊറോക്കന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ പിന്നീട് സ്വീകരിച്ചേക്കുമെന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു.

 

 

Morocco Earthquake
Advertisment