Advertisment

ഇറാനുമായുള്ള തടവുകാരുടെ കൈമാറ്റ ഇടപാട് മുന്നോട്ട് കൊണ്ടുപോകാനും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളിൽ 6 ബില്യൺ ഡോളർ അനുവദിക്കാനും യുഎസ്

കരാറിന്റെ ഭാഗമായി, അമേരിക്കയില്‍ തടവിലാക്കിയ അഞ്ച് ഇറാനിയന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ഭരണകൂടം സമ്മതിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

New Update
d

വാഷിംഗ്ടണ്‍: യുഎസ് ഉപരോധത്തെ ഭയക്കാതെ ദക്ഷിണ കൊറിയയില്‍ നിന്ന് ഖത്തറിലേക്ക് മരവിപ്പിച്ച ഇറാനിയന്‍ പണം 6 ബില്യണ്‍ ഡോളര്‍ കൈമാറാന്‍ അന്താരാഷ്ട്ര ബാങ്കുകള്‍ക്ക് ഇളവ് നല്‍കി.

Advertisment

 

ഇറാനില്‍ തടവിലാക്കിയ അഞ്ച് അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കാനുള്ള വഴി ഇതോടെ ബൈഡന്‍ ഭരണകൂടം തുറന്നു. കൂടാതെ, കരാറിന്റെ ഭാഗമായി, അമേരിക്കയില്‍ തടവിലാക്കിയ അഞ്ച് ഇറാനിയന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ഭരണകൂടം സമ്മതിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു കരാര്‍ നിലവിലുണ്ടെന്ന് യുഎസും ഇറാനിയന്‍ ഉദ്യോഗസ്ഥരും പറഞ്ഞതിന് പിന്നാലെ ഒരു മാസത്തിനു ശേഷമാണ് പുതിയ നടപടി. കഴിഞ്ഞ ആഴ്ച അവസാനം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉപരോധം ഒഴിവാക്കുന്നതില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അസോസിയേറ്റഡ് പ്രസിന് ലഭിച്ച വിവരമനുസരിച്ച് തിങ്കളാഴ്ച വരെ ഒഴിവാക്കല്‍ തീരുമാനത്തെക്കുറിച്ച് കോണ്‍ഗ്രസ് സെനറ്റിനെ അറിയിച്ചിട്ടില്ല.

കരാറിന്റെ രൂപരേഖകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഒഴിവാക്കല്‍ നടപടികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കരാറിന്റെ ഭാഗമായി അഞ്ച് ഇറാനിയന്‍ തടവുകാരെ മോചിപ്പിക്കുന്നതായി ഭരണകൂടം ആദ്യമായി അറിയിച്ചത് അന്താരാഷ്ട്ര് നിരീക്ഷകര്‍ ഗൗരവത്തോടേയാണ് കാണുന്നത്. തടവുകാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

Advertisment