യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി; ജർമനി, ചെക് റിപ്പബ്ലിക്, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയത്

New Update

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇന്ത്യയ്ക്കു പുറമെ ജർമനി, ചെക് റിപ്പബ്ലിക്, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയിരിക്കുന്നത്. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാണ്. യൂറോപ്പിലേക്ക് വാതക കയറ്റുമതിക്കായി റഷ്യൻ കമ്പനിക്ക് ടർബൈൻ കാനഡ വിട്ടു കൊടുക്കണമെന്നാണ് ജർമനിയുടെ നിലപാട്.

Advertisment

publive-image

എന്നാൽ കാനഡ ടർബൈൻ വിട്ടു നൽകിയാൽ അത് നിലവിൽ റഷ്യയ്ക്കു മേലുള്ള ഉപരോധത്തിന്റെ ലംഘനമാകുമെന്നാണ് യുക്രെയ്ന്റെ പക്ഷം. കാരണമെന്തെന്ന് വ്യക്തമല്ല. ഇവർക്ക് മറ്റെന്തെങ്കിലും ചുമതല നൽകുമോ എന്നും വ്യക്തമല്ല.

ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ രാജ്യാന്തര തലത്തിൽ പിന്തുണ നേടാൻ സെലെൻസ്കി തന്റെ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ ഊർജ വിതരണത്തെയും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായുള്ള യുക്രെയ്ന്റെ ബന്ധത്തിൽ കുറച്ചു കാലങ്ങളായി തുടരുന്ന പ്രശ്നങ്ങളുണ്ട്.

Advertisment